Click Below 👇 & Share This News

മണ്ണുത്തി കാർഷിക സർവകലാശാലയിൽ നടന്ന 37 മത് കേരള ശാസ്ത്ര കോൺഗ്രസിൽ തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലെ സുവോളജി ഗവേഷണ വിഭാഗത്തിലെ രഹന പി എ ക്ക് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് ലഭിച്ചു. സുവോളജി ഗവേഷണ വിഭാഗത്തിലെ റിസർച്ച് ഗൈഡ് പ്രൊഫ. (ഡോ.) സി എഫ് ബിനോയിയുടെ നേതൃത്വത്തിൽ ഫോറൻസിക് എൻ്റമോളജിയിൽ നടത്തിയ ഗവേഷണത്തിനാണ് മികവിനുള്ള അംഗീകാരം ലഭിച്ചത്. സാർക്കോഫാജിഡ് ഈച്ചകളെ ഉപയോഗിച്ച് ശരീരാവശിഷ്ടങ്ങളിലെ വിഷവസ്തുക്കളുടെ സാന്നിധ്യം എങ്ങനെ തിരിച്ചറിയാം എന്നതായിരുന്നു ഗവേഷണ വിഷയം. യുജിസി സി എസ് ഐ ആർ ഫെല്ലോഷിപ്പോടു കൂടിയാണ് ഗവേഷണം പുരോഗമിക്കുന്നത്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com