Click Below 👇 & Share This News

സെന്റ്. തോമസ് കോളേജ് (ഓട്ടോണോമസ് ) എൻ സി സി യൂണിറ്റ് 27-09-2024 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വച്ഛത ഹി സേവ എന്ന പരിപാടിയിൽ പങ്കു ചേർന്നു. ജി എച്ച് ഐ പ്രമോദ് സാറിന്റെ നേതൃത്വത്തിൽ ഒല്ലൂക്കര സോണൽ ഓഫീസിനു സമീപത്തുള്ള പ്രദേശങ്ങൾ വൃത്തിയാക്കിക്കൊണ്ടാണ് ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള സേവനവാരത്തിൽ സെന്റ്. തോമസ് കോളേജ് (ഓട്ടോണോമസ് ) എൻ സി സി യൂണിറ്റ് കേഡറ്റുകൾ പങ്കാളികളായത്.  അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ. ഡോ. സാബു എ. എസ് സ്വാഗത പ്രസംഗം നടത്തി.  പ്രമോദ് സാർ ശുചിത്വ മിഷൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. 23 കേരള ബറ്റാലിയനിൽ നിന്നും ഹവിൽദാർ നിനേഷ് സാബ്, ഒല്ലുക്കര സോണൽ ഓഫീസ് അംഗങ്ങൾ ആയ ബിജോയ് സാർ,  അപർണ്ണ എന്നിവരും ഹരിത കർമ്മ സേന അംഗങ്ങളും 35ഓളം എൻ സി സി കേടറ്റ്സും പങ്കാളിത്തം വഹിച്ചു. സി എസ് യൂ ഓ അൻവേൽ ഐസക് നന്ദി അർപ്പിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com