Click Below 👇 & Share This News

തൃശ്ശൂർ: സെൻ്റ് തോമസ് (ഓട്ടോണമസ്) കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടെക്നോ-കൾച്ചറൽ ഫെസ്റ്റ് ‘സൃഷ്ടി 2.6’-ന് ആവേശകരമായ തുടക്കം. കേരളത്തിലെ 22 പ്രമുഖ കോളേജുകളിൽ നിന്നായി 400-ലധികം വിദ്യാർത്ഥികളാണ് ആദ്യദിനത്തിലെ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്.
കോളേജിൽ നടന്ന വർണാഭമായ ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ.എ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഫാ. അനിൽ ജോർജ്, കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി രമീല രവീന്ദ്രൻ, ഫാക്കൽറ്റി കോ-ഓർഡിനേറ്റർ റോഷ്‌നി വർഗീസ്, സ്റ്റുഡൻ്റ് കോർഡിനേറ്റർമാരായ അക്ഷിത കൃഷ്ണ, അതുൽ എ. എസ്. എന്നിവർ സംസാരിച്ചു. നൈപുണ്യ അധിഷ്ഠിത പഠനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന സന്ദേശം മുൻനിർത്തി, വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഫെസ്റ്റിന്റെ ആദ്യദിനത്തിൽ കോഡിങ്, ക്വിസ്, ഡിബഗ്ഗിങ്, ട്രഷർ ഹണ്ട്, ലൈൻ ഫോളോവിങ് റോബോട്ടിക്സ് എന്നീ മത്സരങ്ങളാണ് നടന്നത്. ഇന്ന് മൈൻഡ് ഗെയിം, വെബ്‌സൈറ്റ് ഡെവലപ്‌മെന്റ്, ഐഡിയ പ്രസന്റേഷൻ, ഡാൻസ് കോമ്പറ്റീഷൻ തുടങ്ങിയ മത്സരങ്ങൾ നടക്കും.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com