Click Below 👇 & Share This News

സെൻതോമസ് കോളേജിൽ നടന്ന ഇൻറർനാഷണൽ കോൺഫറൻസിന്റെ രണ്ടാം ദിവസം മുഖ്യപ്രഭാഷണം നടത്തിയത് സി എസ് ഐ ആർ – സി ജി സി ആർ ഐ മുൻ ഡയറക്ടർ ഡോ. കെ. മുരളീധരനാണ്. പ്രസ്തുത പരിപാടി ചെയർ ചെയ്തത് ഡീൻ ഓഫ് സയൻസ് ഡോ. ആൻ്റോ പി .വി .യാണ്. യു എസ് എ ടെക്സസ് യൂണിവേഴ്സിറ്റി ഡോ. ദർശന മണിയത്തു ശശി അവതരിപ്പിച്ച ഇൻവൈറ്റ് ടോക്കിന് ചെയർ ചെയ്തത് ഇൻറർനാഷണൽ അഫിയേഴ്സ് ഡീൻ റവ. ഡോ. ഫ്ലർജിൻ ആൻ്റണിയാണ്, ഡൽഹി യൂണിവേഴ്സിറ്റി അധ്യാപിക ഡോക്ടർ നേഹ സിൽഗൽ അവതരിപ്പിച്ച ഇൻവൈറ്റഡ് ടോക്ക് ചെയർ ചെയ്തത് ഐ ക്യു എ സി കോഡിനേറ്റർ ഡോ. ദിവ്യ ജോർജ് ആണ്. കോൺഫറൻസിനോട് അനുബന്ധിച്ച് നടത്തപ്പെട്ട ഒൻപത് വ്യത്യസ്ത വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച മത്സരാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു . സാന്തോ അവാർഡിനോടനുബന്ധിച്ച് തെരഞ്ഞെടുത്ത കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ എച്ച് ഒ ഡി ഡോ. സുനിൽ ജോസ് ആദരിക്കപ്പെട്ടു. കോൺഫറൻസിന്റെ സമാപന ഘട്ടത്തിൽ പൈതൃക കലയായ ചവിട്ടു നാടകം അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ നോളജ് സിസ്റ്റത്തിന്റെയും, ഇന്നവേഷൻ സെല്ലിന്റെയും, ഐ ക്യു എ സി സെല്ലിന്റെയും, റിസർച്ച് ഡവലപ്പ്മെൻ്റ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഈ കോൺഫറൻസിൽ സി. ഡോ. ഷീബ സി വി ഡോ. ജോയ്സ് ജോസ്, ഡോ. ഗീതു എലിസബത്ത് ടി, ഡോ. ജോൺ പോൾ സി ഐ, ഡോ. വിജു എം ജെ, ഡോ. ജെൻസി തോമസ് എന്നിവർ നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പാൾ റവ. ഡോ. അനിൽ ജോർജ് കെ, സി എസ് ഐ ആർ മുൻ ഡയറക്ടർ ഡോ. കെ മുരളീധരൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com