Click Below 👇 & Share This News

തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ വെച്ച് സെൻറ് തോമസ് കോളേജ് സംഘടിപ്പിക്കുന്ന ഒന്നാമത് ധന്യൻ ഫാദർ അഗസ്റ്റിൻ ജോൺ ജോൺ ഊക്കൻ മെമ്മോറിയൽ സൗത്ത് ഇന്ത്യൻ ഫുട്ബോൾ ചാമ്പ്യഷിപ്പിന്റെ രണ്ടാം ദിവസം ആദ്യ മത്സരത്തിൽ സെന്റ് തോമസ് കോളേജ് ഗ്രീൻ ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.രണ്ടാം മത്സരത്തിൽ കോയമ്പത്തൂർ ശ്രീനാരായണഗുരു കോളേജിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്തി ആതിഥേയരായ സെന്റ് തോമസ് കോളേജ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.നാളെ വൈകിട്ട് 3 മണിക്ക് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തൃശൂർ കേരള വർമ കോളേജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ നേരിടും.

Click Below 👇 & Share This News
Chat with CampusRound.com