Click Below 👇 & Share This News

മാള കാർമ്മൽ കോളേജിലെ സസ്യ ശാസ്ത്ര വിഭാഗവും ഐ ഐ സി ,ഐക്യുഎസി എന്നിവയും സംയുക്തമായി “ജൈവവൈവിധ്യ പരിസ്ഥിതി സുസ്ഥിരകൃഷി എന്നിവയുടെ  സമഞ്ജസ സമ്മേളനം “എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. ആസ്ട്രേലിയയിലെ ഹാക്കറ്റ് പ്രൊഫസറും യു എം എ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ  ഡയറക്ടറുമായ പ്രൊഫസർ കടമ്പോട്ട് എച്ച് എം സിദ്ദിഖ് ഉദ്ഘാടനവും തുടർന്ന് “ഭക്ഷ്യസുരക്ഷയ്ക്കും  പോഷകാഹാരത്തിനും ഭാവിയിലെ സ്മാർട്ട് വിളകൾ” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സി. റിനി റാഫേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി ഡോ. ബിന്ദു കെ ബി, ഡോ. സിഞ്ചുമോൾ തോമസ്, ഡോ. ജിയോ ജോസഫ്, ഡോ.ധന്യ തോമസ് ടി ടി എന്നിവർ സംസാരിച്ചു. ഇരുപത്തഞ്ചോളം അധ്യാപകരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com