മാള കാർമ്മൽ കോളേജ് കരിയർ ഗൈഡൻസ് ഏൻ്റ് ഡെവലപ്മെൻ്റ് സെല്ലും
നന്ദി ഫൗണ്ടേഷനും ചേർന്ന് വിദ്യാർത്ഥികൾക്കായി തൊഴിൽ മേള സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ പരിപാടി ഉദ്ഘാടനം ചെയ്തു. നാന്ദി ഫൗണ്ടേഷൻ പ്രതിനിധികളായ മിസ് സിന്ധ്യ ലാവിൻ സി. (മാനേജർ , പെഡഗോഗി ഏൻ്റ് കരിക്കുലം), മിസ് അനുമോൾ കെ. (കേരള സ്റ്റേറ്റ് ട്രെയിനിംഗ് കോർഡിനേറ്റർ) , കാർമ്മൽ കോളേജ് കരിയർ ഡെവലപ്പ്മെൻ്റ് സെൽ കോർഡിനേറ്റർ ഡോ. പ്രെറ്റി ജോൺ പി. , എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ കോളേജുകളിൽ നിന്നും സ്ഥപനങ്ങളിൽ നിന്നുമായി 1500 ലധികം ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുത്തു.
