Click Below 👇 & Share This News

മാള കാർമൽ കോളേജിൽ 2024- 2025 അധ്യയന വർഷത്തെ അലൂമിന മീറ്റ്  ഹൈക്കോടതി അഭിഭാഷകയും പൂർവ്വ വിദ്യാർത്ഥിനിയുമായ അഡ്വക്കറ്റ് സോന കെ. കരീം ഉദ്ഘാടനം ചെയ്തു. അലൂമിന  പ്രസിഡന്റ് ശ്രീമതി മീന പയസ് അധ്യക്ഷത വഹിച്ചു.  അലൂമിന  പ്രതിനിധിയും അധ്യാപികയുമായ ശ്രീമതി ഹരിത പി നായർ റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ  റിനി റാഫേൽ ആശംസകൾ അർപ്പിച്ച പരിപാടിയിൽ ഡോക്ടർ ബിന്ദു കെബി, സിസ്റ്റർ ജിഷ ചാക്കുണ്ണി, അഞ്ജലി ബാലൻ എന്നിവർ എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവവിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in