Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger മാള, കാർമ്മൽ കോളേജിൽ 2024-25 അധ്യയന വർഷത്തെ സർഗ്ഗാത്മകതയുടെ ആവിഷ്കാരമായ കോളേജ് മാഗസിൻ “കാർമ്മൽ ഗ്ലോ – നവതരംഗ് -2025” -ൻ്റെ പ്രകാശനം. പ്രമുഖ സിനിമാ നടൻ നെസ്ലിൻ നിർവ്വഹിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ മാഗസിൻ റെ ആദ്യ പ്രതി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ റാഫേലിൽ നിന്ന് ശ്രീ നസ്ലിൻ ഏറ്റുവാങ്ങി. സിനിമാരംഗത്തെ നിരവധി പ്രമുഖരും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ റിനി റാഫേൽ , ശ്രീ നസ്ലിൻ , മാഗസിൻ കമ്മിറ്റി പ്രതിനിധി രാജേശ്വരി പി. കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു . ഫൈൻ ആർട്സ് കോ- ഓർഡി നേറ്റർ കീർത്തി സോഫിയ പൊന്നച്ചൻ , മാഗസിൻ സ്റ്റാഫ് കോ-ഓർഡിനേറ്റർ ഡോക്ടർ ധന്യ തോമസ് , സ്റ്റുഡൻറ് എഡിറ്റർ പ്രഥം മിലൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. Post navigation കാർമ്മൽ ക്വീൻ കോൺടസ്റ്റിൽ – വിസ്നിയ വിൽസണെ തെരഞ്ഞെടുത്തു ഗസ്റ്റ് അധ്യാപക ഒഴിവ്@ കാർമ്മൽ കോളേജ് (ഓട്ടോണമസ്) മാള