Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇന്തൊനേഷ്യയിലെ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇൻ്റർനാഷനൽ ഡീനും ബിരുദാനന്തരബിരുദ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ തലവനുമായ ഡോ കെ ജെ വർഗീസിനു ക്ഷണം. ജുലൈയ് 10 മുതൽ 27 വരെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മക്കാസർ, യൂണിവിസ്റ്റാസ് മുഹമ്മദീയ പാലു, മെഡാൻ മുഹമ്മദീയ യൂണിവേഴ്സിറ്റി സുമാത്ര എന്നീ യൂണിവേഴ്സിറ്റികളിൽ നടക്കുന്ന അന്തർദേശീയ ഇംഗ്ലീഷ് ഭാഷാ കോൺഫറൻസുകളിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുക, ബൊസോവ യൂണിവേഴ്സിറ്റി സുലവേസിയിലും ഇസ്ലാമിക യൂണിവേഴ്സിറ്റി സൗത്ത് സുലവേസിയിലും ഇംഗ്ലീഷ് ഭാഷ ശില്പശാലകൾ നയിക്കുക, യൂണിവേഴ്സിറ്റികളിലെ അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളുമായി പുതിയ അധ്യാപന പഠന ഗവേഷണ രീതികളെ പറ്റി സംവദിക്കുക എന്നിവയാണ് മുഖ്യ പരിപാടികൾ. സന്ദർശനവേളയിൽ ഇന്തൊനേഷ്യൻ യൂണിവേഴ്സിറ്റികളും ക്രൈസ്റ്റ് കോളേജുമായി അന്താരഷ്ട്ര സഹകരണത്തിനായുളള ധാരാണ പത്രങ്ങളിൽ ഡോ വർഗീസ് ഒപ്പുവക്കും. സാങ്കേതിക അറിവുകളുടെ വിനിമയം, ഗവേഷണം, അധ്യാപക വിദ്യാർത്ഥി വിനിമയം,അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാസ്ഫർ എന്നീ മേഖലകളിലായിരിക്കും സഹകരണം. ക്രൈസ്റ്റ് കോളേജിന് അമ്പതിലധികം വിദേശ സർവകലാശാലകളുമായി ഈ മേഖലകളിൽ സഹകരണമുണ്ട്. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation SPIC MACAY Hosts Sufi Qawwali Lecture Demonstration at Christ College Irinjalakuda