Click Below 👇 & Share This News

തൃശ്ശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ത്രിദിന പ്രാക്ടിക്കൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ‘ഫുൾ സ്റ്റാക്ക് വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്’ എന്ന വിഷയത്തിലാണ് മൂന്ന് ദിവസത്തെ ഈ ഹാൻഡ്സ്-ഓൺ വർക്ക്‌ഷോപ്പ് നടത്തിയത്.
കോളേജിലെ കമ്പ്യൂട്ടിംഗ് ലാബ് 1ൽ വെച്ചായിരുന്നു പരിപാടി. മൂന്നുദിവസം രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ നീണ്ടുനിന്ന വിവിധ സെഷനുകളിലായി വെബ് ആപ്ലിക്കേഷൻ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി.
മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ രഞ്ജിത്ത് എസ്. ആയിരുന്നു വർക്ക്‌ഷോപ്പിന്റെ റിസോഴ്സ് പേഴ്സൺ. വെബ് ഡെവലപ്‌മെന്റിന്റെ അടിസ്ഥാന തത്വങ്ങൾ മുതൽ നിലവിലെ ഇൻഡസ്ട്രിയിൽ ഉപയോഗിക്കുന്ന പ്രമുഖ ഫ്രെയിംവർക്കുകൾ വരെ അദ്ദേഹം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും, സ്വന്തമായി വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിൽ തത്സമയ പരിശീലനം നൽകുകയും ചെയ്തു.


വിദ്യാർത്ഥികളുടെ തൊഴിൽ വൈദഗ്ധ്യവും പ്രായോഗിക അറിവും വർദ്ധിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ സയൻസ് വകുപ്പ് നിരന്തരം നടത്തിവരുന്ന ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അംബിക ദേവി അമ്മ ടി, അറിയിച്ചു. വർക്ക്‌ഷോപ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്വയം സംരംഭകരാകാനുള്ള നേതൃത്വ വൈദഗ്ധ്യ പരിശീലനമാണ് ഇത്തരം വർഷോപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ അറിയിച്ചു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com