Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ‘കലാ ബഖാ’ എഫ്സോൺ കലോത്സവം ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10 മണിക്ക് കൽപ്പറ്റ എംഎൽഎ ടി .സിദ്ദീഖ് ഉദ്ഘാടനം നിർവഹിക്കും. രാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനുമായ പി ഇസ്മായിൽ മുഖ്യാതിഥിയാകും. സംഘാടക സമിതി ചെയർമാൻ ഐസി ബാലകൃഷ്ണൻ എംഎൽഎ,പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ,പഴശ്ശിരാജ കോളേജ് പ്രിൻസിപ്പൽ അബ്ദുൽബാരി കെ കെ , യൂണിവേഴ്സിറ്റി യൂണിയൻ ജോയിൻ സെക്രട്ടറി അശ്വിൻനാഥ് കെ പി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ ഗഫൂർക്കാട്ടി, യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ, അധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടന ദിവസം മൂന്ന് വേദികളിലായി ക്ലാസിക്കൽ ഡാൻസ്,നാടോടി നൃത്തം, ലളിതഗാനം,ഭരതനാട്യം, മോഹിനിയാട്ടം,ഒപ്പന, മാപ്പിളപ്പാട്ട്,തുകൽ വാദ്യം, തന്ത്രി വാദ്യങ്ങൾ, ശാസ്ത്രീയ സംഗീതം, തുടങ്ങിയ മത്സര ഇനങ്ങളും നടത്തപ്പെടും. Join our WhatsApp Group for the updates of F Zone Post navigation കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ് സോൺ കലോത്സവത്തിന് തുടക്കമായി കലാബഖ എഫ് സോൺ ; മത്സര ഇനങ്ങളുടെ ആദ്യ ദിന ഫലം പ്രഖ്യാപിച്ചു