Click Below 👇 & Share This News

പുൽപ്പള്ളി സമൂഹത്തിനുവേണ്ടി ജീവിച്ചവരെ ചരിത്രങ്ങളിൽ അടയാളപ്പെടുത്തുമെന്ന് എഴുത്തുകാരനും, പ്രഭാഷകനുമായ പി ഇസ്മായിൽ. പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ നടക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കലാ ബഖാ എഫ് സോൺ കലോത്സവ ഉദ്ഘാടന വേലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖ് നിർവഹിച്ചു. സർഗ്ഗാത്മകയുടെ കൂടിച്ചേരലുകൾ ആണ് ഓരോ കലോത്സവങ്ങൾ എന്ന് ടി സിദ്ദിഖ് പറഞ്ഞു.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നിതിൻ ഫാത്തിമ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഴശ്ശിരാജ കോളേജ് പ്രിൻസിപ്പൽ അബ്ദുൽബാരി കെ കെ , മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  കെ എൽ  പൗലോസ്  , യൂണിവേഴ്സിറ്റി സെനെറ്റ് മെമ്പർ അബ്ദുൽ ഗഫൂർ കാട്ടി, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലീപ് കുമാർ , പഴശ്ശിരാജ കോളേജ് സി ഇ ഒ ഫാ.ജോർജ് കാലയിൽ , സെൽഫ് ഫിനാൻസ് ഡയറക്ടർ പ്രൊഫ. താര ഫിലിഫ് , പഴശ്ശിരാജ കോളേജ് സ്റ്റാഫ് സെക്രട്ടറി  വിജീഷാ എംസി ,പിടിഎ പ്രസിഡണ്ട് സനിൽ , കോളേജ് യൂണിയൻ ചെയർമാൻ അമൽ റോയ് , യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി അശ്വിൻ നാഥ്, സഫ്വാൻ പാട്ടിൽ എന്നിവർ സംസാരിച്ചു.

Join our WhatsApp Group for the updates of F Zone

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in