Click Below 👇 & Share This News

Koduvayur Marian Arts and Science College-ൽ ബോധവത്കരണ ക്ലാസ്: Koduvayur: : Marian Arts and Science College, ൽ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ “ലീഡർഷിപ്പും തീരുമാനം കൈക്കൊള്ളലും” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പരിപാടി കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ പ്രിമയുടെ അധ്യക്ഷതയിൽ നടന്നു. മിസ്റ്റർ ലിയോ ബെർണാർഡ് ഉദ്ഘാടനം നിർവഹിച്ചു. ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി മഞ്ജുള സ്വാഗതം ആശംസിച്ചു.റിസോഴ്‌സ് പേഴ്സൺ മിസ്റ്റർ പ്രസാദ് വിഷയാവതരണം നടത്തി. മിസ്റ്റർ ജിതിൻ അഭിവാദ്യ പ്രസംഗം നടത്തി. കോളേജ് ചെയർപേഴ്സൺ ശ്രീമതി നന്ദന നന്ദിപ്രസംഗം നടത്തി.വിദ്യാർത്ഥികളിൽ നേതൃത്വം വളർത്താനും ഫലപ്രദമായ തീരുമാന ശേഷി വികസിപ്പിക്കാനും സഹായകമായ ക്ലാസായിരുന്നു ഇത്.

Click Below 👇 & Share This News
Chat with CampusRound.com