79-ാം സ്വാതന്ത്ര്യ ദിനാഘോഷം
Click Below 👇 & Share This News

മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 79-ാം സ്വാതന്ത്ര്യ ദിനാഘോഷം 🎉
മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ വർഷം 79-ാം സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായി ആഘോഷിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളെ സ്മരിച്ചും ആദരിച്ചുമുള്ള പരിപാടികളാണ് കോളേജ് സംഘടിപ്പിച്ചത്.

കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ പ്രീമ ദേശീയ പതാക ഉയർത്തി. ചടങ്ങിന് മുഖ്യാതിഥിയായി എത്തിയ ഫാദർ അശ്വിൻ കണിവയലിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അദ്ദേഹത്തിന്റെ വാക്കുകൾ വിദ്യാർത്ഥികൾക്ക് പ്രചോദനമായി.
സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റുകൂട്ടാൻ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ദേശഭക്തി സ്മരിച്ചു കൊണ്ടുള്ള പ്രസംഗങ്ങളും അതിൽ ഉൾപ്പെടുന്നു. തുടർന്ന്, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോളേജിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഈ പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ മഹത്വവും രാജ്യത്തോടുള്ള സ്നേഹവും ഓർമ്മിപ്പിക്കുന്നതായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും ആഘോഷങ്ങളിൽ പങ്കെടുത്തു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com