Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ആയിരം കണ്ണുമായി ….കാത്തിരുന്നു നിന്നെ ഞാൻ…. എന്ന ഗാനത്തിന് മേഴ്സി കോളേജ് ഓഡിറ്റോറിയത്തിൽ ഓഫീസ് ജീവനക്കാർ ചുവടുവെച്ചു. മഞ്ഞു വീണതറിഞ്ഞില്ല… വെയിൽ വന്നുപോയത് അറിഞ്ഞില്ല…..എന്ന വരികൾ കേട്ടപ്പോൾ മഞ്ഞ് , വെയിൽ എന്ന് എഴുതിയ പ്ലക്കാർഡ് മായി വിദ്യാർഥിനികൾ മിന്നി മറഞ്ഞു. ആകെ മൊത്തം ഒരു ക്രിസ്മസ് വൈബ്. വെള്ളയും ചുവപ്പും വസ്ത്രങ്ങൾ അണിഞ്ഞ് വിദ്യാർഥിനികളും അധ്യാപകരും മതിമറന്ന് പാട്ടിന് ചുവടുകൾ വച്ചു. തുടർന്ന് ക്രിസ്മസ് ഓർമ്മകൾ ഉണർത്തുന്ന കരോൾ ഗാനങ്ങളും പാട്ടുമായി വിദ്യാർത്ഥിനികൾ വേദിയിൽ എത്തി. ഒടുവിൽ പാട്ടിനൊപ്പം സൈക്കിളിൽ ചുവന്ന ബലൂണും ആയി ക്രിസ്മസ് പാപ്പയും ഗാനത്തിന് ചൂട് വെച്ച് മറ്റു പാപ്പാമാരും വിദ്യാർഥിനികളും അധ്യാപകരും എത്തി. നൃത്ത ത്തിനിടെ തിരശ്ശീല മാറി വേദിയിൽ ഒരുക്കിയ ഉണ്ണിയേശു, മാതാവ് ,ഔസേപ്പ് പിതാവ്, മാലാഖമാർ എന്നിവർ ചേർന്ന് ലൈവ് പുൽക്കൂട് കാണികൾക്ക് കൗതുകം ഉണർത്തി. തുടർന്ന് ഓഡിറ്റോറിയത്തിൽ അധ്യാപകരുടെ ക്രിസ്മസ് പരിപാടികൾ നടന്നു. പുതുവർഷത്തിൽ കാണാമെന്ന് ആശംസകളോടെ ഏവരും ക്രിസ്മസ് അവധിക്കായി പിരിഞ്ഞു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation സപ്തദിന എൻഎസ്എസ് ക്യാമ്പ് ‘ഉണർവ്’ മേഴ്സി കോളേജ്, പാലക്കാട് Calicut University Claims South Zone Inter-University Women’s Football Championship Title