Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിനസഹവാസ ക്യാമ്പിന് സമാപനം കുറിച്ചു. മേലഡൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജാൻസി ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ഷാനി ടി കെ, കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അശ്വതി വി എസ് എന്നിവർ സംസാരിച്ചു. മാനസഗ്രാമം സർവ്വേ, സ്നേഹാരാമനിർമ്മാണം, പച്ചക്കറിത്തോട്ടനിർമ്മാണം, ലഹരി വിരുദ്ധ പ്രവർത്തനം, എച്ച്ഐവി-എയ്ഡ്സ് ബോധവൽക്കരണം, വയോജന ക്ലബ്ബ് രൂപീകരണം, ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷൻ എന്നിവയായിരുന്നു ക്യാമ്പിന്റെ പ്രവർത്തനങ്ങൾ.പ്രസിഡന്റ് സുനിത സജീവൻ എൻ എസ് എസ് പതാക താഴ്ത്തിയതോടെ ക്യാമ്പിന് സമാപനം കുറിച്ചു. സ്റ്റുഡൻ്റ് വോളന്റിയർ സെക്രട്ടറിമാരായ അഭിജിത് എം എ, റഫോൾസ് മരിയ പോൾ, ക്യാമ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അൽഫിയ സി എ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആദർശ് എം എസ്, പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ എൻ രമേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation തൃശൂർ മാള മെറ്റ്സ് കോളേജിൽ അസി. പ്രൊഫസർ തസ്തികയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു മാള മെറ്റ്സ് കോളേജിൽ “യുവജന ദിനം” എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു