Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആന്റ് റിസർച്ച് വീണ്ടും അന്താരാഷ്ട്ര വേദിയിൽ തന്റേതായ മുദ്ര പതിപ്പിച്ചു. കോളേജിലെ വിദ്യാർത്ഥിനിയായ ബിഷാര റഷീദ്, സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം (എസ് കെ പി എഫ് ) സംഘടിപ്പിച്ച ലോക ഫാർമസിസ്റ്റ് ദിനം 2025 വീഡിയോ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കരുനാഗപ്പള്ളി, പാട നോർത്ത്, തടത്തിൽ തെക്കാതിൽ അബ്ദുൾ റഷീദിന്റെയും ഹസീനയുടെയും മകളാണ് ബിഷാര റഷീദ്.ലോക ഫാർമസിസ്റ്റ് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ മത്സരത്തിൽ ഇന്ത്യയിലെയും സൌദി അറേബ്യയിലേയും വിവിധ ഫാർമസി കോളേജുകളിൽ നിന്ന് നിരവധി വിദ്യാർത്ഥികളും ഫാർമസിസ്റ്റുകളും പങ്കെടുത്തിരുന്നു. അവരുടെ സൃഷ്ടിപരമായ അവതരണത്തിലൂടെ ബിഷാര റഷീദ് മുന്നേറ്റം കൈവരിക്കുകയും മികച്ച വിജയികളിൽ ഇടം നേടുകയും ചെയ്തു. ഈ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻ്റണി ഐയിനിക്കൽ പറഞ്ഞു: “മികച്ച നിലവാരത്തിലുള്ള അക്കാദമിക് മികവും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിന് മെറ്റ്സ് ഗ്രൂപ്പ് സ്ഥാപനങ്ങൾ പ്രതിബദ്ധരാണ്. ബിഷാര റഷീദിന്റെ ഈ വിജയം അതിനു തെളിവാണ്”.മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ പ്രഫ. (ഡോ.) ജോർജ്ജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റിനോജ് ഖാദർ, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആന്റ് റിസർച്ചിൻ്റെ പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാജി ജോർജ്, അധ്യാപകർ, സഹപാഠികൾ എന്നിവർ ബിഷാര റഷീദിനെ അഭിനന്ദിച്ച് ഭാവിയിലെ നേട്ടങ്ങൾക്ക് എല്ലാ ആശംസകളും നേരുകയും ചെയ്തു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള മെറ്റ്സ് ഫാർമ്മസി കോളേജിൽ “ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ “എഡ്യൂക്കേറ്റേഴ്സ് മീറ്റ് 2025” ഉം ഡോ. ഷാജു ആൻ്റണി ഐയിനിക്കലിനെ ആദരിക്കലും നടന്നു