Click Below 👇 & Share This News

തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ “ദിശ” പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മാള ഗ്രാമപഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിൽ നടന്ന ചടങ്ങിൽ മുൻ പഞ്ചായത്ത് അംഗം പി. കെ. രാധാകൃഷ്ണൻ വിതരണം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. വോളണ്ടിയർമാരായ റഫോൾസ് മരിയ പോൾ, അഭിജിത്ത് എം. എ., ജ്യോതിലക്ഷ്മി കെ. എ. എന്നിവർ സജീവമായി പങ്കെടുത്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ്. കെ. എൻ. രമേഷ് നേതൃത്വം നൽകി.

ജന്മദിനത്തിൽ വോളണ്ടിയർമാർ പഠനോപകരണങ്ങൾ യൂണിറ്റിന് കൈമാറുകയും, യൂണിറ്റ് അത് ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന മാതൃകാപദ്ധതിയാണ് “ദിശ”. സമൂഹബോധവും സഹജീവനബോധവും വളർത്തുന്ന ഈ സംരംഭം വിദ്യാർത്ഥികളിൽ നല്ല മാതൃക സൃഷ്ടിക്കുന്നു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com