Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ ഈ വർഷം പ്രവേശനം ലഭിച്ച ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാം “ഇഗ്നൈറ്റ് 2K25” സംഘടിപ്പിച്ചു.പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാജി ജോർജ്ജ് സ്വാഗതം പറഞ്ഞു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ്ജ് കോലഞ്ചേരി അധ്യക്ഷ പ്രസംഗം നടത്തി. മെറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഷാജു ആൻ്റണി അയിനിക്കൽ നിലവിളക്ക് കൊളുത്തി കൊണ്ട് ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. നിർവഹിച്ചു ഇൻഡക്ഷൻ പ്രോഗ്രാം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. “മെറ്റ്സ് ഗ്രൂപ്പ് എന്നും മികച്ച വിദ്യാഭ്യാസത്തിനും ശുദ്ധമായ വ്യക്തിത്വ വളർച്ചയ്ക്കും പ്രാധാന്യം നൽകുന്നു. പുതിയ ബാച്ച് വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയായ പ്രൊഫഷണലുകളായി വളരട്ടെ” എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തുടർന്ന് മെറ്റ്സ് ഗ്രൂപ്പിന്റെ അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ) ഫോൺസി ഫ്രാൻസിസ്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ മിസ്റ്റർ റിനൂജ് എ. ഖാദർ എന്നിവർ പുതുതായി ചേർന്ന വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്തു. അധ്യാപകരെയും അക്കാദമിക് നിയമങ്ങളെയും പരിചയപ്പെടുത്തിയത് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ഷാജി ജോർജ് ആയിരുന്നു. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ. (ഡോ.) പ്രശാന്ത് ഫ്രാൻസിസ് നന്ദി പ്രകടിപ്പിച്ചു. പരിപാടിയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ദേശീയഗാനാലാപനത്തോടെ ചടങ്ങ് സമാപിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ “എഡ്യൂക്കേറ്റേഴ്സ് മീറ്റ് 2025” ഉം ഡോ. ഷാജു ആൻ്റണി ഐയിനിക്കലിനെ ആദരിക്കലും നടന്നു മാള മെറ്റ്സ് കോളേജ് ഫുട്ബോൾ ടീമിന് കോഴിക്കോട് സർവ്വകലാശാല ഡി സോൺ മത്സരത്തിൽ മിന്നുന്ന ജയം