Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ രണ്ട് ദിവസത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ “മെറ്റ്എക്സ്മസ് 2.0” സമാപിച്ചു. മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച്, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക് കോളജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവ സംയുക്തമായാണ് ക്രിസ്തുമസ് ആഘോഷിച്ചത്. ക്രിബ് നിർമ്മാണം, ക്രിസ്തുമസ് കരോൾ ഗാനാലാപനം, ക്രിസ്തുമസ് ട്രീ മേക്കിങ് മത്സരം, ക്രിസ്തുമസ് സ്റ്റാർ മേക്കിങ് മത്സരം എന്നിവയിൽ വിദ്യാർത്ഥികൾ വാശിയോടെ പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് സമ്മാനവിതരണം നടത്തി. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി ക്രിസ്തുമസ് കേക്ക് മുറിച്ചുകൊണ്ട് സമാപന ദിവസത്തെ പ്രോഗ്രാമുകൾ ഉദ്ഘാടനം ചെയ്തു. അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി.സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പാൾ റെയ്മോൻ ഫ്രാൻസിസ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രിൻസിപ്പാൾ ഡോ. ഷാജി ജോർജ്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റീനോജ് എ. ഖാദർ, അഡ്മിനിസ്ട്രേറ്റർ നാരായണൻ ടി. ജി. തുടങ്ങിയവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകി. അക്കൗണ്ട്സ് ഓഫീസർ ശ്രീമതി. ആനി നന്ദി പ്രകാശിപ്പിച്ചു. ക്രിസ്തുമസ് സന്ദേശങ്ങൾ നൽകൽ, ക്രിസ്തുമസ് ഫ്രണ്ടിനുള്ള സമ്മാനങ്ങൾ കൈമാറൽ, കേക്ക് വിതരണം, ക്രിസ്മസ് ഗാനാലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു. കൂടാതെ കോളേജിലെ മാനേജ്മെൻ്റും മുഴുവൻ അധ്യാപക അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ക്രിസ്തുമസ് കരോൾ ഘോഷയാത്രയും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ശോഭകൂട്ടി. കരോൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത് മാള എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ ഷാജു ആൻറണി, ട്രസ്റ്റി ജോസ് കണ്ണമ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിൽ മാള, സെൻ്റ് സ്റ്റനിസ്ലാവോസ് ഫെറോന പള്ളി വികാരി റവ. ഫാ. ജോർജ് പാറേമേൻ ഫ്ലാഗ് ഓഫ് ചെയ്തു. ക്രിസ്തുമസ് പാപ്പാമാരും ടാബ്ലോയും ബാൻഡ് സെറ്റ് ശിങ്കാരിമേളം തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടി. മാള സെൻറ് സ്റ്റനിസ്ലാവോസ് ഫെറോന പള്ളിയുടെ അങ്കണത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര വലിയപറമ്പ് ജംഗ്ഷനിലാണ് കൊട്ടിക്കലാശത്തോടെ അവസാനിച്ചത്. അതിനുശേഷം കോളേജിൽ ബാൻഡ്സെറ്റിൻ്റേയും ശിങ്കാരിമേളത്തിന്റെയും ഫ്യൂഷൻ, വർണ്ണാഭമായ കരിമരുന്ന് പ്രയോഗം എന്നിവ അരങ്ങേറി. ക്രിസ്മസ് ആഘോഷങ്ങൾ വളരെ ഭംഗിയായി നടത്തുവാൻ കഴിഞ്ഞതിന് ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ദീപക് വർഗ്ഗീസ്, കോളേജ് തല കോർഡിനേറ്റർമാരെയും പ്രിൻസിപ്പൽമാർ , ഡിപ്പാർട്ട്മെൻറ് തലവന്മാർ, അധ്യാപകർ, അനധ്യാപകർ വിദ്യാർഥികൾ എന്നിവരോട് നന്ദി പ്രകാശിപ്പിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation തൃശൂർ മാള മെറ്റ്സ് കോളേജിലെ എൻ എസ് എസ് “രുധിര സേന” യുടെ ആദിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു തൃശൂർ മാള മെറ്റ്സ് ഫാർമ്മസി കോളേജിൽ ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റൻ്റ്, എന്നീ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു