Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ, മാള, മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എൻ.എസ്.എസ് യൂണിറ്റ് അന്നമനട ഗ്രാമപഞ്ചായത്തിന്റെ പുതിയ ഡിജിറ്റൽ ലൈബ്രറിയ്ക്ക് കമ്പ്യൂട്ടർ സംഭാവന ചെയ്തു. ഈ പദ്ധതി മെറ്റ്‌സ് എൻ.എസ്.എസ് അലുമ്നി ഗ്രൂപ്പിന്റെ സ്‌പോൺസർഷിപ്പിലാണ് നടപ്പിലായത്. കോളേജിൽ നടന്ന ചടങ്ങിൽ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി എന്നിവർ ചേർന്ന് കമ്പ്യൂട്ടർ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.വി. വിനോദിന് കൈമാറി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ.എൻ. രമേഷ്, സിസ്റ്റം അനലിസ്റ്റ് അനൂപ് എ.ജി, എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥി വളണ്ടിയർ സെക്രട്ടറിമാരായ അഭിജിത്ത് എം എ, റെഫോൾസ് മരിയ പോൾ, മുൻ വോളണ്ടിയർ സെക്രട്ടറിമാരായ ആൽഫിയ സി എ . അഭിനവ് കൃഷ്ണ കെ ബി, വളണ്ടിയർമാർ, മുൻ വളണ്ടിയർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation തൃശൂർ മാള മെറ്റ്സ് കോളേജിൽ അസി. പ്രൊഫസർ തസ്തികയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു എൻജിനീയറിങ് ബഞ്ചിൽ നിന്ന് ചലച്ചിത്ര സിംഹാസനത്തിലേക്ക് — ഗിരീഷ് എ.ഡി.യ്ക്ക് മികച്ച ജനപ്രിയ ചിത്രത്തിൻ്റെ സംസ്ഥാന പുരസ്കാരം