Click Below 👇 & Share This News

കൊരട്ടി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഡേ ആഘോഷിച്ചു. ഇൻഫോനിക 25 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. മാത്യു ജോസ് കെ. അധ്യക്ഷത വഹിച്ചു. നൈപുണ്യ കോളേജ് പ്രിൻസിപ്പാളും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റവ.ഫാ.പോളച്ചൻ കൈത്തോട്ടുങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ‘ഡിസിഷൻ മേക്കിങ്ങിൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പങ്ക്’ എന്ന വിഷയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പവർ പോയന്റ് പ്രസന്റേഷൻ മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു. ഡിജിറ്റൽ മേഖലയിലും സ്റ്റാറ്റിസ്റ്റിക്‌സിലും മികച്ച അഭിരുചി പ്രകടമാക്കിയ ഇരുപത്തൊന്നോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

ഒന്നാം സ്ഥാനം ചാലക്കുടി സി. കെ. എം. എൻ. എസ്. എസ്. സ്കൂളിനായിരുന്നു. രണ്ടാം സ്ഥാനം നേടിയത് ക്രെസെന്റ് പബ്ലിക് സ്കൂൾ ചാലക്കുടി. നൈപുണ്യ കോളേജ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ടോണി മാണിക്കത്താൻ, ഡയറക്ടർ ഓഫ് എക്സാമിനേഷൻ എമിലി ഇട്ടിയച്ചൻ എന്നിവർ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ നൽകി. നൈപുണ്യ കോളേജ് എല്ലാ വർഷവും നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു വരുന്നു. സ്കൂൾ വിദ്യാർത്ഥികളിലേക്കും ഇത്തരം ദിനങ്ങളുടെ പ്രസക്തി പ്രചരിപ്പിക്കുന്നതിന് കോമേഴ്‌സ്‌ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കാറുള്ള ഈ പരിപാടി വലിയ പങ്കു വഹിക്കുന്നു. പരിപാടിക്ക് ബികോം വിദ്യാർത്ഥി ഹന്ന നന്ദി പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർമാരായ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ മിനി ജോഷി, രേഷ്മ കെ ഭാസ്കരൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Click Below 👇 & Share This News
Chat with CampusRound.com