Click Below 👇 & Share This News

Loading

പന്തളം:- മൂന്നു പതിറ്റാണ്ട് അധ്യാപക വിദ്യാർത്ഥികൾക്ക് മാർഗ്ഗദീപം പകർന്ന പന്തളം എൻഎസ്എസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ Dr അജിമോൾ ടീച്ചർ പടിയിറങ്ങുകയാണ്.  30 വർഷങ്ങളോളം വിദ്യാഭ്യാസമേഖലയിൽ  വ്യക്തിമുദ്ര പതിപ്പിച്ച ചാരിതാർത്ഥ്യത്തോടെയാണ് ടീച്ചർ പടിയിറങ്ങുന്നത്. 1995ൽ ട്രെയിനിങ് കോളേജിൽ നാച്ചുറൽ സയൻസ് അധ്യാപിക ആയിട്ട് ജോലിയിൽ പ്രവേശിച്ച ടീച്ചർ വിദ്യാഭ്യാ സ രംഗത്ത് എല്ലാ മേഖലകളിലും പ്രവർത്തിച്ചു. കേരള യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, എജുക്കേഷൻ മെമ്പർ, കരിക്കുലം റിവിഷൻ കൺവീനർ, കേരള സർവകലാശാല സെനറ്റ് മെമ്പർ, പന്തളം എൻഎസ്എസ് ട്രെയിനിങ് കോളേജിന്റെ പ്രിൻസിപ്പൽ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം നടത്തി. 2019 കേരള സർവകലാശാലയുടെ ഗൈഡ് ആയി. ടീച്ചറിന്റെ മാർഗ്ഗനിർദ്ദേശത്തിൽ നാലുപേർ വിദ്യാഭ്യാസത്തിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്നു.
     കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടീച്ചറിന് പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി. എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും, താലൂക്ക് യൂണിയൻ പ്രസിഡന്റുo, എൻഎസ്എസ് ഹെൽത്ത് സെക്രട്ടറിയുമായ പന്തളം ശിവൻകുട്ടി യോഗ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറിയും കേരളയൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ അംഗമായ ഡോക്ടർ ശ്രീലേഖ അധ്യക്ഷത വഹിച്ചു. ഡോക്ടർ ശ്രീവൃന്ദ നായർ, ഡോക്ടർ ഇന്ദു, അനിൽകുമാർ, അഡ്വക്കേറ്റ് സത്യരാജൻ പിള്ള, ബിജു ജി, പ്രഭാഷ് പി, സുധ പി എസ് എന്നിവർ പ്രസംഗിച്ചു. ടീച്ചറിന്റെ സഹപ്രവർത്തകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com