Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied പന്തളം എൻ എസ് എസ് ട്രെയിനിങ് കോളേജിലെ സോഷ്യൽ സയൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ “Pedagogical approaches to human environment interaction:Teaching for a sustainable future” എന്ന വിഷയത്തിൽ കോളേജിലെ ഒന്നാം വർഷം ബി. എഡ് വിദ്യാർഥികൾക്കായി ക്ലാസ്സ് സംഘടിപ്പിക്കുക ഉണ്ടായി.പന്തളം എൻ എസ് എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ജോഗ്രാഫി വകുപ്പ് അധ്യാപിക അമ്പിളി പി ആർ ആണ് സെഷൻ കൈകാര്യം ചെയ്തത്.തുടർന്നു നടന്ന ഡോക്യൂമെന്ററി പ്രദർശനവും, ക്വിസ് മത്സരവും ഏറെ ശ്രദ്ധ പിടിച്ചു പറ്റുക ഉണ്ടായി. ക്വിസ് മത്സരത്തിൽ ഇംഗ്ലീഷ് വിഭാഗം ഒന്നാം സ്ഥാനവും, ഫിസിക്കൽ സയൻസ് വിഭാഗം രണ്ടാം സ്ഥാനവും, ഗണിത ശാസ്ത്ര വിഭാഗം മൂന്നാo സ്ഥാനവും കരസ്തമാക്കി.അസോസിയേഷൻ ഉദ്ഘാടന ചടങ്ങിൽ സോഷ്യൽ സയൻസ് വകുപ്പ് മേധാവി ഡോ:ശ്രീലേഖ ആർ സ്വാഗതവും,കോളേജ് പ്രിൻസിപ്പൽ ഡോ.അജിമോൾ പി ജി അധ്യക്ഷതയും വഹിച്ചു.അസോസിയേഷൻ സെക്രട്ടറി ഫറാഹ്, കോർഡിനേറ്റർ പൗർണമി,രാഹുൽ ആർ എന്നിവർ പ്രസംഗിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ‘രാസ്ത’ കോളേജ് യൂണിയൻ്റെ ഔപചാരിക ഉദ്ഘാടനം പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിൽ നടത്തപ്പെട്ടു. മൂന്ന്പതിറ്റാണ്ടിന്റെ നിറവിൽ അജി മോൾ ടീച്ചർ പന്തളം എൻഎസ്എസ് ട്രെയിനിങ് കോളേജിന്റെ പടിയിറങ്ങുന്നു.