2024-25 അധ്യയന വർഷത്തിലെ ‘രാസ്ത’ കോളേജ് യൂണിയൻ്റെ ഔപചാരിക ഉദ്ഘാടനം പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിൽ നടത്തപ്പെട്ടു. കേരള നിയമസഭയിൽ ചീഫ് വിപ്പ്, കവി, ലേഖകൻ, കോളമിസ്റ്റ് എന്ന നിലയിൽ പ്രശസ്തനായ ഡോ. എൻ. ജയരാജാണ് ഉദ്ഘാടനം നിർവഹിച്ചത്. കോളേജ് യൂണിയൻ അഡ്വൈസർ ഡോ. ശ്രീലേഖ. എൽ സ്വാഗതം ആശംസിച്ചു. കോളേജ് ചെയർമാൻ പ്രഭാഷ്.പി അധ്യക്ഷത വഹിച്ചു. കോളേജ് പ്രൻസിപ്പാൾ ഡോ. അജിമോൾ പി.ജി മുഖ്യപ്രഭാഷണവും നടത്തി. തുടർന്ന് ആർട്ട്സ് ക്ലബ്ബ് കോർഡിനേറ്റേഴ്സായ ഡോ. ജയപ്രവീൺ , ഡോ. സേതു എസ് നാഥ് എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ മിഥു ബി. കൃഷ്ണ ആശംസ പ്രസംഗവും നടത്തി.യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ രാഹുൽ ആർ പരിപാടിക്ക് നന്ദി അർപ്പിച്ചു.ഉച്ചയ്ക്ക് ശേഷം കോളേജിലെ ബി എഡ്, എം എഡ്, വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന കൾച്ചറൽ പ്രോഗ്രാമുകൾ പരിപാടിയെ ശ്രദ്ധേയമാക്കി തീർത്തു. കോളേജ് അധ്യാപകരുടെയും ബി എഡ് , എം.എഡ് വിദ്യാർത്ഥികളുടെയും സാന്നിധ്യവും സഹകരണവും ഈ പരിപാടിയെ വൻ വിജയമാക്കി.
