Click Below 👇 & Share This News

നെക്സ്റ്റ് ജനറേഷൻ കമ്പ്യൂട്ടിംഗ് പാരഡിംസ് എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ടോബർ 13 മുതൽ 18 വരെ പാറമേക്കാവ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, പൂങ്കുന്നം, തൃശ്ശൂർ വെച്ച് അടൽ എഐസിടിയുടെ ഫാക്കൽട്ടി ഡെവലപ്മെൻറ് പ്രോഗ്രാം നടത്തപ്പെട്ടു. അതാത് വിഷയങ്ങളിലെ പ്രമുഖരായ വ്യക്തികൾ ക്ലാസുകൾ നയിച്ചു. പ്രിൻസിപ്പൽ ഡോക്ടർ. ക്യാപ്റ്റൻ.സുശീല മേനോൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡണ്ടും മാനേജിങ് ട്രസ്റ്റിയുമായ ഡോക്ടർ. എം. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മറ്റ് ദേവസ്വം ഭാരവാഹികൾ, വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ 18ന് സമാപന സമ്മേളനത്തോടെ പ്രോഗ്രാം അവസാനിച്ചു.

Click Below 👇 & Share This News
Chat with CampusRound.com