സെന്റ് അലോഷ്യസ് കോളേജ്, എൽത്തുരുത്തിൽ സംഘടിപ്പിച്ച റെവലോഷ്യസ് 8.0 മാനേജ്മെന്റ് ഫെസ്റ്റിന്റെ അവാർഡ് വിതരണ ചടങ്ങിൽ വിജയികൾക്കും സംഘാടകർക്കുമൊപ്പം കോളേജ് അധികൃതർ.
Click Below 👇 & Share This News

എൽത്തുരുത്ത്: സെന്റ് അലോഷ്യസ് കോളേജ്, എൽത്തുരുത്ത് സംഘടിപ്പിച്ച എട്ടാമത് മാനേജ്മെന്റ് ഫെസ്റ്റ് ‘റെവലോഷ്യസ് 8.0 വിജയകരമായി നടന്നു. കോളേജിലെ കൊമേഴ്സ് വിഭാഗവും മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് മാനേജർ റവ. ഫാദർ തോമസ് ചക്രമാക്കിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. രാജു സി പി അദ്ധ്യക്ഷത വഹിച്ചു.

ഫെസ്റ്റിന്റെ ഭാഗമായി ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, മാർക്കറ്റിംഗ് ഗെയിം, ട്രഷർ ഹണ്ട്, ഐ.പി.എൽ ഓക്ഷൻ, സ്പോട്ട് ഡാൻസ്, ഡ്യൂയൊ ഡാൻസ്, 3’സ് ഫുട്ബോൾ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നും ഏകദേശം 290’ഓളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. വിവിധ മാനേജ്മെൻ്റ് ഇനങ്ങളിൽ വിജയികളായവർക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ഫെസ്റ്റിന്റെ കോർഡിനേറ്റർമാരായി അധ്യാപകരായ ഡോ. കെ.ബി. ലിബിസൺ, ജെനി ഡേവിസ്, എം. അർജുൻ, അബിൻ ബാബു, പാർവതി ലോഹിദാസ്, വിദ്യാർത്ഥികളായ ഫ്ലെമിൻ വിൽസൺ, സി. മാളവിക എന്നിവർ പ്രവർത്തിച്ചു. സംഘാടന മികവുകൊണ്ട് റെവലോഷ്യസ് 8.0, കോളേജ് തലത്തിൽ ശ്രദ്ധേയമായി.

Click Below 👇 & Share This News
Chat with CampusRound.com