Click Below 👇 & Share This News

ശ്രീ വ്യാസ എൻ.എസ്..എസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റേയും ഇംഗ്ലീഷ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ “ഖാദി: ഇന്ത്യൻ വിജ്ഞാന പാരമ്പര്യം” എന്ന വിഷയത്തിൽ സെമിനാറും ഖാദി ഉല്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. കലാമണ്ഡലം വർഷ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ ഉപാധ്യക്ഷൻ വി.എസ്. ഗിരീശൻ മുഖ്യ പ്രഭാഷണം നടത്തി. മികച്ച അധ്യാപയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ഇംഗ്ലീഷ് വിഭാഗം പൂർവ്വ വിദ്യാർത്ഥി കൂടിയായ ഗീത അരവിന്ദാക്ഷ മേനോനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. ധന്യ എം.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇംഗ്ലീഷ് പഠനവിഭാഗം അധ്യക്ഷയായ ഡോ. അന്നപൂർണ്ണ അയ്യർ, സന ഫാത്തിമ, യൂണിയൻ വൈസ് ചെയർമാൻ മാളവിക , ഖാദി ഷോറൂം മാനേജർ രഘു, ശ്രേയ സുരേഷ് , ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com