Click Below 👇 & Share This News


തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലും മെറ്റ്സ് പോളിടെക്നിക് കോളേജിലും അസി. പ്രൊഫസർ / ലക്ചറർ എന്നീ തസ്തികളിൽ യോഗ്യരായവരെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്ങ്, മെക്കാനിക്കൽ എൻജിനീയറിങ്ങ്, സിവിൽ എഞ്ചിനീയറിങ്ങ്, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ ഡിപ്പാർട്ട്മെൻ്റുകളിലാണ് അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നത്. പ്രസ്തുത വിഷയങ്ങളിൽ 60% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. സിവിൽ എൻജിനീയറിങ്ങിൽ 60% മാർക്കോടെയുള്ള ബിരുദം നേടിയവർക്ക് ലക്ചറർ തസ്തികയിലേക്ക് അപേക്ഷിക്കാം. അസിസ്റ്റൻറ് പ്രൊഫസർ / ലക്ചറർ എന്നീ തസ്തികകളിലേക്ക് അദ്ധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള പുതിയതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. കൂടാതെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്. ബിസിഎ/ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ പാസായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷനിലും ഹാർഡ്‌വെയർ റിപ്പയറിങ്ങിലും പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ഒക്ടോബർ 14 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metsengg.ac.in,  www.metspoly.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷകൾ [email protected] എന്ന ഈ-മെയിലിൽ അയക്കുക . സംശയനിവാരണത്തിന് 9188400951 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Achievements Admissions Alumni Events Arts Associations Awareness Programs Best Practices Case Studies Celebrations Club Activities College Union Competitions Day Observations Exhibitions Extracurricular Activities Fashion Shows FDP Fest/Meet Indian Knowledge System Innovation Job Fair Lecture Series Mega Campus Quiz 2025 Memorial Event MOU NCC NSS Other Activities Placement Placements PTA Meeting Quiz Research Schools Seminars Social Extension Activities Sports Students Exchange Program StudyFest Teacher Jobs Teaching Aid Training / Coaching Vacancy Webinar Workshops

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in