Click Below 👇 & Share This News

ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളജിൻ്റെ സഹകരണത്തോടെയാണ്   സ്നേഹിത 2025 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ലയൺസ് ക്ലബ് ഏരിയാ ചെയർപേഴ്സണും മുൻ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി ഷീല ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദർശന കൗൺസിലിങ് സെന്റർ ഡയറക്ടർ സിസ്റ്റർ ഏഞ്ചലിൻ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ ശ്രീമതി വീണ സാനി സ്വാഗതവും  കുമാരി ലിയ ഷാജു നന്ദിയും പറഞ്ഞു. ലയൺസ് സോൺ ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസ് , ശ്രീമതി മഞ്ചു ഡി എന്നിവർ സംസാരിച്ചു. സ്ത്രീശാക്തീകരണം 2025 ൽ എന്ന വിഷയത്തെ കുറിച്ച് അസി.പ്രൊഫസർ ശ്രീമതി അഞ്ജു ആൻ്റണി സംസാരിച്ചു. എൻ എസ് എസ് മുൻ പ്രോഗ്രാം ഓഫീസർമാരായ ഡോ. സിനി വർഗ്ഗീസ്, അമൃത തോമസ്, ബീന. സി. എ,സുമിന എം. എസ്, അഞ്ജു ആൻ്റണി, ഡോ. ജിജി പൗലോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in