Click Below 👇 & Share This News

ദേശീയ ശാസ്ത്ര ദിനം കേരള അക്കാദമി ഓഫ് സയൻസിന്റെ സഹകരണത്തോടെ ഇരിഞ്ഞാലക്കുട സെൻ്റ്.ജോസഫ് കോളേജിൽ സമുചിതമായി ആഘോഷിച്ചു. സെൻ്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രസ്യൂട്ടിക്കൽസ് ചീഫ് സയൻ്റിസ്റ്റ് ഡോക്ടർ റൂബി ജോൺ ആൻ്റോ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ച ചടങ്ങിൽ പീച്ചി വനഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ആർ ജയരാജ്,കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എ. വി. സന്തോഷ് കുമാർ എന്നിവർ അതിഥി പ്രഭാഷണങ്ങൾ നടത്തി. യോഗത്തിൽ ഫിസിക്സ് വിഭാഗം മേധാവി മധു സി. എ സ്വാഗതവും ബയോടെക്നോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ രാജഗോപാൽ മുരളീധരൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in