ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിൽ ഉന്നതവിദ്യാഭ്യാസം നാളെയുടെ വാഗ്ദാനം എന്ന വിഷയത്തിൽ ജനുവരി 7ാം തീയ്യതി പ്രീ-കോൺക്ലേവ് വർക്ക്ഷോപ്പ് നടത്തി. IQAC യും കമ്പ്യൂട്ടർ സയൻസ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച
വർക്ക് ഷോപ്പ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഉന്നത വിദ്യാഭ്യാസ ഉപദേശക സമിതിയുടെ അംഗവുമായ ശ്രീമതി ലളിത ബാലൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
അസാപ് കേരളയുടെ അസോസിയേറ്റ് ഡയറക്ടറായ ശ്രീ. ശ്രീരഞ്ജ് എസ്,ICT അക്കാദമി ഓഫ് കേരളയിലെ നോളഡ്ജ് ഓഫീസ് ഹെഡായ ശ്രീ. റിജി എൻ ദാസ്,കെൽട്രോൺ തേർഡ് സെൽ പ്രൊജക്ടിന്റെ ചീഫ് കൻസൽറ്റന്റായ അമിത് രാമൻ എന്നിവർ ഇൻഡസ്ടറി 5.o-യിലേക്ക് വിദ്യാർത്ഥികളെ ഒരുക്കൽ, കസ്റ്റമൈസ് ചെയ്ത പഠന പരിചയത്തിലൂടെ വിദ്യാർത്ഥികളുടെ പഠനശേഷി വർദ്ധിപ്പിക്കൽ, സ്റ്റാർട്ടപ്പിന്റെ ഭാവി എന്നീ വിഷയങ്ങളിൽ ക്ളാസുകൾ നടത്തി. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ സിജി പി. ഡി അധ്യക്ഷത വഹിച്ചു.
