Click Below 👇 & Share This News

ഇരിങ്ങാലക്കുട : പെൺ പാതകൾക്ക് ഇടർച്ചകളില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജ്. ഇൻ്റർസോൺ കലോത്സവത്തിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മികച്ച വനിത കലാലയമെന്ന നേട്ടം സെൻ്റ്.ജോസഫ്സ് നിലനിർത്തി. 22 മുതൽ 26 വരെയുള്ള തിയ്യതികളിൽ വളാഞ്ചേരി മജ്ലിസ് കോളേജിൽ വച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച ‘കലൈക്യ’ ഇൻ്റർസോൺ മത്സരങ്ങളിൽ മിന്നും പ്രകടനങ്ങളോടെയാണ് സെൻ്റ്.ജോസഫ്സ് കോളേജ് കലാ കിരീടത്തിലേക്കെത്തുന്നത്. കോളേജിലെ ഫൈനാർട്സ് കോഡിനേറ്ററും അധ്യാപികയുമായ സോന ദാസിൻ്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെയും കോളേജ് യൂണിയൻ ധ്രുവയുടെയും കൂട്ടായ പരിശ്രമങ്ങളാണ് കോളേജിനെ അഭിമാനനേട്ടത്തിലേക്കുയർത്തിയതെന്ന് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസി പറഞ്ഞു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com