Click Below 👇 & Share This News

ഇരിഞ്ഞാലക്കുട സെന്റ്‌ ജോസഫ്സ് കോളേജിലെ കോമേഴ്‌സ് സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോമേഴ്‌സ് ക്വിസ് “കോംബാറ്റിൽ 2k24” ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും മുന്നൂറോളം വിദ്യാർത്ഥികൾ  പങ്കെടുത്തു. ബിസിനസ്സിനോടുള്ള ആഭിമുഖ്യo വിദ്യാർത്ഥികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ. സി. റോസ് ബാസ്റ്റിൻ മത്സരത്തിന് ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിവിധ റൗണ്ടുകളിൽ ആയി നടത്തിയ മത്സരത്തിൽ ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഇരിഞ്ഞാലക്കുട   ഒന്നും മൂന്നു൦ ഭവൻസ് വിദ്യാ മന്ദി൪ ഇരിഞ്ഞാലക്കുട രണ്ടാം സ്ഥാനവു൦  കരസ്ഥമാക്കി . കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി, സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ. സി. റോസ് ബാസ്റ്റിൻ വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. കോമേഴ്‌സ് വിഭാഗം മേധാവി  മിസ്സ്‌. റോജി ജോർജും അധ്യാപകരും പരിപാടികൾക്ക്  നേതൃത്വം നൽകി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com