Click Below 👇 & Share This News

ദേശീയസെമിനാർ സമാപിച്ചുഇരിങ്ങാലക്കുട:ഭാരതീയ ജ്ഞാന സമ്പ്രദായങ്ങളും സാംസ്‌കാരിക പൈതൃകവും ആധുനിക പഠനവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ അവസാന ദിവസം കലാപരമ്പരക്കും ശാസ്ത്രീയ സംവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു. അവസാന ദിവസത്തെ പ്രധാന ആകർഷണമായി തോൽപ്പാവകൂത്ത് കലാപ്രകടനം അരങ്ങേറി.

പാലക്കാട് കൂനത്തറയിലെ തോൽപ്പാവകൂത്ത് സംഘം അവതരിപ്പിച്ച ഈ കലാപ്രകടനത്തിന് പ്രശസ്ത കലാകാരൻ ശ്രീ. വിപിൻ വിശ്വനാഥ പുലവർ നേതൃത്വം നൽകി. കേരളത്തിന്റെ അപൂർവമായ അനുഷ്ഠാനകലകളിലൊന്നായ തോൽപ്പാവകൂത്തിന്റെ സാമൂഹിക–ആത്മീയ പ്രാധാന്യം പ്രേക്ഷകർക്ക് നേരിൽ അനുഭവിക്കാൻ ഈ അവതരണം അവസരമൊരുക്കി. നാടൻ കലാരൂപങ്ങളെ പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെസംവദിക്കപ്പെട്ടു. ഹർഷാരവങ്ങളോടെയാണ്സദസ് തോൽപാവ കൂത്തിനെ സ്വീകരിച്ചത്. തുടർന്ന് നടന്ന അക്കാദമിക് സെഷനുകളിൽ പ്രൊഫ. അച്യുത് ശങ്കർ. എസ് (മുൻ ഡയറക്ടർ, സി-ഡിറ്റ്, ബയോഇൻഫർമാറ്റിക്സ്, കേരള സർവകലാശാല) “ നവീന രാഗതാളപദ്ധതിയിലെ പാരമ്പര്യങ്ങൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ ശാസ്ത്രീയ അടിത്തറയും അതിന്റെ നവീകരണ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് റിസർച്ച് ഹാളിൽ ഐഐടി ഖരഗ്പൂരിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനുരാധ ചൗധരി “ഇന്ത്യൻ മനഃശാസ്ത്രം: സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഭാരതീയ മനശ്ശാസ്ത്ര ചിന്തകൾ ആധുനിക അക്കാദമിക് പഠനങ്ങളുമായി സംവദിക്കേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഡോ. അനുരാധ ചൗധരി (കോർഡിനേറ്റർ, ഇന്ത്യൻ നോളേജ് സിസ്റ്റംസ് ഡിവിഷൻ, AICTE- മിനിസ്റ്ററി ഓഫ് എഡ്യൂക്കേഷൻ, GOI )യും കേരള സർക്കാറിന്റെ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജിന്റെ സെക്രട്ടറി ശ്രീ. പി.വി. ലൗലിനും മുഖ്യാതിഥികളായി പങ്കെടുത്തു.സെമിനാർ കോർഡിനേറ്റർ ഡോ. വി. എസ് സുജിത സെമിനാർ അവലോകനവും സുവോളജി വിഭാഗം അധ്യക്ഷ ഡോ. വിദ്യ. ജി നന്ദി യും രേഖപ്പെടുത്തി.ഇതോടെ, കലയും ശാസ്ത്രവും സംയോജിപ്പിച്ച അറിവിന്റെ സമഗ്രമായ അനുഭവം നൽകിക്കൊണ്ട് ദേശീയ സെമിനാർ വിജയകരമായി സമാപിച്ചു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com