Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കഴിവും സർഗാത്മകതയും സമന്വയിക്കുമ്പോഴേ സമൂഹത്തിനു മാറ്റങ്ങളുണ്ടാകൂ എന്നു വ്യക്തമാക്കികൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് ( ഓട്ടോണമസ് ) കോളേജ് യൂണിയൻ ‘അലോക’ യുടെയും ഫൈൻ ആർട്സ് ‘കലിക’യുടെയും ഉദ്ഘാടനം നടന്നു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് നിർവ്വഹിച്ചു.തലമുറകൾക്ക് അനുസരിച്ചു മൂല്യങ്ങൾ മാറുന്നുവെന്നും സ്വന്തം അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകി ജീവിക്കാൻ ശ്രമിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ചെയർപേഴ്സൺ അഫ് ല സിമിൻ സ്വാഗതം ആശംസിച്ചു. കോളേജിലെ ഇലക്ഷൻ കോർഡിനേറ്റർ ഡോ. വിജി മേരി, ജനറൽ സെക്രട്ടറി ദേവിക. എൻ. നമ്പൂതിരി എന്നിവർ സന്നിഹിതരായിരുന്നു. കോളേജിലെ ഫൈൻ ആർട്സ് കലികയുടെ ഉദ്ഘാടനം പ്രശസ്ത നടനും അവതാരകനുമായ ജീവ ജോസഫ് നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. ഫൈൻ ആർട്സ് കോർഡിനേറ്റർ സോന ദാസ്, ഫൈൻ ആർട്സ് സെക്രട്ടറി റെയ്ച്ചൽ റോസ്, ചെയർപേഴ്സൺ അഫ് ല സിമിൻ എന്നിവർ സംസാരിച്ചു. തുടർന്ന് കോളേജ് യൂണിയൻ അലോകയുടെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെൻ്റ് ജോസഫ്സ് കോളജിൽ മാനസികാരോഗ്യാവബോധന ക്ലാസ് സംഘടിപ്പിച്ചു ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽപോസ്റ്റർ നിർമാണ മത്സരം