Click Below 👇 & Share This News

ഇരിങ്ങാലക്കുട : ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ചു സെൻറ് ജോസഫ്‌സ് കോളേജ് ജേർണലിസം ആൻഡ്‌ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ‘ലെൻസേഷൻ 2024’ആഗസ്റ്റ് 23 വെള്ളിയാഴ്ച, രാവിലെ 11 മണിക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.എം എസ് സനി, നിഖിൽ കൃഷ്ണ, സുദർശന, സാമ്ദേവ് എന്നീ ഫോട്ടോഗ്രാഫെഴ്‌സിന്റെ വൈൽഡ് ലൈഫ് ഫോട്ടോ എക്സിബിഷൻ, ജേർണലിസം വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങളിലുള്ള ഫോട്ടോ പ്രദർശനം, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം, സ്പോട് ക്യാപ്ഷൻ റൈറ്റിംഗ് മത്സരം എന്നിവ നടക്കും. അതോടൊപ്പം ആർട്ട്‌, സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ നിധിൻ നാരായണാനുമായി വിദ്യാർത്ഥികൾ സംവദിക്കും.

Click Below 👇 & Share This News
Chat with CampusRound.com