Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട: സെൻ്റ്.ജോസഫ്സ് കോളേജിലെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ്. യൂണിറ്റുകളുടെയും ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആളൂർ, പുല്ലൂർ, കടുപ്പശ്ശേരി, ആനന്ദപുരം, മനവലശ്ശേരി പാർട്ട് എ എന്നിവിടങ്ങളിൽ നിന്നുള്ള വയോജനങ്ങളെ ചടങ്ങിൽവെച്ച് ആദരിക്കുകയും ഓണസമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഫ്ലവററ്റ് സ്വാഗതമാശംസിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് അബ്ദുൾഹക്കിം ഉദ്ഘാടനം നിർവ്വഹിച്ചു.എൻ .എസ്.എസ്.പ്രോഗ്രാം ഓഫീസറായ വീണ സാനി ആശംസകളർപ്പിച്ചു സംസാരിച്ചു. അധ്യാപികയായ ശ്രുതി എസ്. നന്ദി രേഖപ്പെടുത്തി.ഡോ. സിസ്റ്റർ ഫ്ലവററ്റിൻ്റെ നേതൃത്വത്തിൽ കോളേജിലെ ബയോടെക്നോളജി വിഭാഗം വികസിപ്പിച്ചെടുത്ത, വയോജനങ്ങൾക്കായുള്ള സുസ്ഥിതി എന്ന ആയുർവേദമരുന്നിൻ്റെ വിതരണവും ഇതോടൊപ്പം നടന്നു. തുടർന്ന് എൻ.എസ്.എസ്.വളണ്ടിയർമാർ അവതരിപ്പിച്ച നിരവധി കലാപരിപാടികൾ അരങ്ങേറി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com