Click Below 👇 & Share This News

ഇരിങ്ങാലക്കുട :സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശുചിത്വമിഷനുമായി സഹകരിച്ചുകൊണ്ട് സെന്റ് ജോസഫ്സ് കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ നേതൃത്വത്തിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചു.അയ്യങ്കാവ് മൈതാനത്തിന് സമീപമുള്ള വിവിധ റോഡുകൾ എൻ എസ്‌ എസ്‌ വളന്റിയർമാർ മാലിന്യവിമുക്തമാക്കി.വാർഡ് കൗൺസിലർ മിനി സണ്ണി എൻ എസ്‌ എസിന്റെ പ്രവർത്തങ്ങളെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു.എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർമാരായ മിസ്സ്‌ വീണ സാനി, ഡോ.ഉർസുല എൻ, അധ്യാപകരായ മിസ്സ്‌ മഞ്ജു ഡി,ധന്യ കെ ഡി, ശുചിത്വ മിഷൻ ഉദ്യോഗസ്ഥൻ അജിത് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി

Click Below 👇 & Share This News
Chat with CampusRound.com