Click Below 👇 & Share This News

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, സാമൂഹ്യ പ്രവർത്തന വകുപ്പിന്റെ  നേതൃത്വത്തിൽ “ബാല്യകാലസംരക്ഷണവും വികസനവും” എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന ഇന്റർനാഷണൽ സെമിനാർ നടത്തപ്പെടുന്നു. ജനുവരി 21,22 തീയതികളിൽ നടത്തപ്പെടുന്ന ഇന്റർനാഷണൽ കോൺഫറൻസ് യൂണിസെഫ് ഫോർമർ റീജിയണൽ അഡ്വൈസർ ഡോ. സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്യുകയും, കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസസ് മുൻ ചാൻസിലറും നിംസ് സ്പെക്ട്രം ഡയറക്ടറുമായ ഡോ. എം കെ സി നായർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി. സിജി പി ഡി  അധ്യക്ഷത വഹിക്കുകയും ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവീസസ് സീനിയർ കൺസൾട്ടന്റായ ഡോ. സേതു വാര്യർ, യു എൻ എഫ് പി എ ഫോർമർ ഡെപ്യൂട്ടി റീജിയണൽ ഡയറക്ടറും അഡ്വൈസറുമായ ഡോ. പീറ്റർ എഫ് ചെൻ, എറണാകുളം സെന്റ് തെരേസാസ് കോളേജ് അസോസിയേറ്റ് പ്രൊഫസറും ഹോം സയൻസ് ആൻഡ് സെന്റർ ഫോർ റിസർച്ചിന്റെ റിട്ടയേഡ് ഹെഡുമായ ഡോ. താര സെബാസ്റ്റ്യൻ, കല്ലേറ്റുംകര എൻ ഐ പി എം ആർ  എക്സിക്യൂട്ടീവ് ഡയറക്ടർ
ശ്രീ.സി ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിൽ ടെക്നിക്കൽ സെഷൻസ് നടത്തപ്പെടുകയും ചെയ്യുന്നു.

പ്രബന്ധ അവതരണവും, വിദ്യാർത്ഥി സംഗമവുമായി നടത്തപ്പെടുന്ന ദ്വിദിന ഇന്റർനാഷണൽ സെമിനാറിൽ കോളേജ് സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാമിംഗ് കോഡിനേറ്റർ ഡോ. സി. റോസ് ബാസ്റ്റ്യൻ,ഐ.ക്യു.എ.സി കോഡിനേറ്റർ പ്രൊഫ. ഡോ. ബിനു ടി വി, കാനഡ സ്കാർബോറോ വുമൺസ് സെന്റർ കൗൺസിലർ ശ്രീമതി സജി ജോസ് നെല്ലിശ്ശേരി എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നു എന്ന് വകുപ്പ് മേധാവി ഡോ. സി. ജെസ്സിൻ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്:  9633159439,9544393107

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com