Click Below 👇 & Share This News

Loading

ക്യാംപസ് വൈബിൽ തിളങ്ങി നടക്കാൻ മാത്രമല്ല, നൂതനാശയങ്ങൾ കൊണ്ട് അമ്പരപ്പിക്കാനുമറിയാം ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജിലെ പെൺകുട്ടികൾക്ക്. കോളജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സ്റ്റാർട്ട് അപ് ബസാറിൽ പ്രകൃതി ദുരന്തങ്ങൾ മുൻ കൂട്ടി അറിയിക്കാനുള്ള ആപ് ഡിസൈനിംഗ്, ഫ്രീയായി വിവിധ വിഷയങ്ങളിൽ ട്യൂഷൻ നൽകാൻ പറ്റുന്ന പ്ലാറ്റ്ഫോം, തൃശൂരിലെ കുഞ്ഞു ചായക്കടകൾ അടക്കം ഉൾപ്പെടുത്തുന്ന ഫൂഡ് ആപ്പ്, പുതിയ സുഗന്ധ കൂട്ടുമായെത്തുന്ന പെർഫ്യൂം, ക്രാഫ്റ്റ് വർക്ക് തുടങ്ങി നിരവധി സംരംഭക സാദ്ധ്യതകളാണ് വിദ്യാർത്ഥിനികൾ മുന്നോട്ടുവച്ചത്.

പഠനത്തോടൊപ്പം സംരഭക സാദ്ധ്യതയും ലക്ഷ്യമിട്ട് സെൻ്റ്. ജോസഫ്‌സ് കോളജും മാസ്റ്ററിഗ് കാംപസ് കരിയേഴ്സ് -സക്സസ് ഫ്യൂഷൻ ട്രെയിനിംഗ് കമ്പനിയും സംയുക്തമായി ഒരുക്കിയ പരിപാടി ഡവലപ്‌മെൻ്റ് ആൻ്റ് ഇന്നൊവേഷൻ സ്ട്രാറ്റെജിക്  കൗൺസിൽ (KDISC) സോണൽ മാനേജർ ശ്രീ കിരൺ ദേവ് എം ഉദ്ഘാടനം ചെയ്തു. (KDISC) തൃശൂർ പ്രോഗ്രാം ഓഫീസർ ആ തിര നാരായണൻ,കോളജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി ,ഡോ. സി. റോസ് ബാസ്റ്റിൻ, അഭിജിത് യു.വി (ഡയറക്ടർ, മാസ്റ്ററിംഗ് ക്യാമ്പസ് കരിയേഴ്സ്)എന്നിവർ സംസാരിച്ചു. സക്സസ് ഫ്യൂഷൻ കോളജ് കോർഡിനേറ്റർ ശ്രീമതി നിവിത പോൾ പരിപാടികൾക്കു നേതൃത്വം നൽകി. രാവിലെ 10 മുതൽ വൈകിട്ടു 4 വരെ തുറന്ന സ്റ്റാർട്ട് അപ് ബസാറിൽ ‘റാണി’ എന്ന പേരിൽ മൂന്നു വ്യത്യസ്ത സുഗന്ധങ്ങളിൽ പരിചയപ്പെടുത്തിയ പെർഫ്യൂം ബസാറിൻ്റെ മുഖ്യ ആകർഷണമായി. കോളജ് മ്യൂസിക് ബാൻ്റ് , ഡാൻസ് ബാൻ്റ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും ബസാറിൽ ഉൾപ്പെടുത്തിയിരുന്നു. വിദ്യാർത്ഥിനികൾ ഒരുക്കിയ നാടൻ വിഭവങ്ങൾ, വിവിധയിനം കേക്കുകൾ, പേസ്ട്രിസ് , മധുരപലഹാരങ്ങൾ എന്നിവയുടെ വിൽപനയും ബസാറിൽ തകൃതിയായി നടന്നു. കളർ സ്നാപ് എന്ന  ഫേസ്പെയിൻ്റിംഗ് പ്രൊജക്ട്, മുഖച്ചമയ പരിചയം, ഫാഷൻ ഡിസൈനിംഗ് പരിചയം  തുടങ്ങിയവയും പരിപാടിയുടെ ആകർഷണങ്ങളായി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com