Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) പൂർവ്വ വിദ്യാർത്ഥിനി സംഘടനയുടെ യുഎഇ ചാപ്റ്റർ സംഗമം നവബർ 15 ന് ബർദുബായിലെ ജേക്കബ്സ് ഗാർഡൻ ഹോട്ടലിൽ വച്ച് നടന്നു. കോളേജിൽ നിന്നും അതിഥികളായി മുൻ വൈസ് പ്രിൻസിപ്പൽ ഡോ. സി. റോസ് ബാസ്റ്റിൻ ( ഇപ്പോൾ ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളജ് സെൽഫ് ഫിനാൻസിംഗ് വിഭാഗം കോർഡിനേറ്റർ) മുൻ അദ്ധ്യാപകരായ ഡോ. വിമല മേനോൻ, ഡോ. ഫിലോ ഫ്രാൻസിസ്, സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപിക ഡോ. സി. ജെസിൻ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. നൂറ്റിമുപ്പതിൽ പരം അംഗങ്ങൾ ചേർന്ന്, അതിഥികളായെത്തിയ അദ്ധ്യാപകരെ സ്വാഗതം ചെയ്തു. പൂർവിദ്യാർത്ഥിനീ സംഗമത്തിന്റെ സകല ചാരുതയും ഒത്തു ചേർന്ന സമ്മേളനത്തിൽ ഓർമ പുതുക്കലും അനുഭവം പങ്കു വയ്ക്കലും വിവിധ കലാപരിപാടികളും നടന്നു. പൂർവ്വ വിദ്യാർത്ഥിനികളിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ ജനശ്രദ്ധ പിടിച്ചുപറ്റിയവരുടെ സാന്നിധ്യം കൊണ്ട് സംഗമം അതിഗംഭീരമായ ഒരു പ്രവാസി സമ്മേളനമായി മാറി.പരിപാടിയുടെ കോർഡിനേറ്റർ സുജിത ദീപു സ്വാഗതം പറഞ്ഞ ചടങ്ങിൽ, ശ്രീമതി ആഷ ആർ. കെ. മേനോൻ, ശ്രീമതി ജൂൺ, ശ്രീമതി ബീന, ശ്രീമതി രാഖി, എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി ശ്രീലക്ഷ്മി ചടങ്ങിൽ നന്ദി പറഞ്ഞു. എല്ലാ വർഷവും യു എ ഇ ചാപ്റ്റർ സംഗമം നടത്താനുള്ള പ്ലാനിലാണ് സെൻ്റ് ജോസഫ്സ് കോളജ് പൂർവ്വ വിദ്യാർത്ഥിനി സംഘടന. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെൻ്റ് ജോസഫ്സ് കോളജ് കാലിക്കറ്റ് വോളി ചാമ്പ്യൻ വികേന്ദ്രീകൃത ആസൂത്രണവും, പരിസ്ഥിതി പുനസ്ഥാപനവും എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.