Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിഞ്ഞാലക്കുട: ഗവേഷണ രംഗത്തെ കൂടുതൽ ഊർജ്ജസ്വലമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ പുതിയതായി രൂപീകരിച്ച റിസർച്ച് ക്ലബ്ബിന്റെ ഉദ്ഘാടനം ജനുവരി 9നു കാലിക്കറ്റ് യൂണിവേഴ്സിറ്റി റിസർച്ച് സെന്റർ ഡയറക്ടറും രസതന്ത്ര വിഭാഗം പ്രൊഫസറും ആയിട്ടുള്ള ഡോ. രാജീവ് എസ് മേനോൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽമാർ, റിസർച്ച് സെന്റർ ഡയറക്ടർ ഡോ. സി.അഞ്ജന,ഐ ക്യു എ സി കോർഡിനേറ്റർ ഡോ.ബിനു ടി.വി എന്നിവർ സന്നിഹിതർ ആയിരുന്നു. ഈ അധ്യയന വർഷത്തിലെ സീഡ് മണി ഗ്രാൻഡ് വിതരണവും മികച്ച റിസർച്ച് പേപ്പർ അവാർഡ് വിതരണവും ചടങ്ങിൽ നിർവഹിച്ചു. Post navigation TiTechnoquiz 2025: A Platform for Advanced Knowledge at St. Joseph’s College, Irinjalakuda നാഷണൽ സെമിനാർ സംഘടിപ്പിച്ചു.