ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം മുൻ മേധാവിയും റിസർച്ച് സൂപ്പർവൈസറും ആയിരുന്ന ശ്രീമതി ഡോ.എൻ.ആർ മംഗളാമ്പാളിന്റെ ബഹുമാനാർത്ഥം ഗണിതശാസ്ത്ര ഗവേഷണ വിദ്യാർത്ഥിനികൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ലെക്ചർ സീരീസിന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷ് തുമ്പാക്കര, ഫ്രെയിംസ് ആൻഡ് ലോക്കേൽസ് വിഷയത്തിൽ ക്ലാസ് നയിച്ചു. നാൽപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്ത ചടങ്ങിൽ ഗണിതശാസ്ത്ര വിഭാഗം മേധാവി ശ്രീമതി സി൯ഡ ജോയ് സ്വാഗതവും അധ്യാപിക ശ്രീമതി അഞ്ചു പി. ഡേവിസ് നന്ദിയും പറഞ്ഞു.