Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ്കോളേജിലെ അമ്പത്,നൂറ്റിഅറുപത്തിയേഴ് എൻ.എസ്.എസ്.യൂണിറ്റുകളുടെ സഹകരണത്തോടെ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ(എകെഡബ്ലിയുആർഎഫ്) സ്നേഹസംഗമവും മെഡിക്കൽക്യാമ്പും സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് നടന്നു.എകെഡബ്ലിയുആർഎഫ് സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങ് വൈസ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ അഞ്ജന ഉദ്ഘാടനം ചെയ്തു.സ്നേഹസംഗമത്തോടൊപ്പം തന്നെ സൗജന്യ ആയുർവ്വേദ,ഹോമിയോപ്പതി, മെഡിക്കൽക്യാമ്പുകളും ഫിസിയോതെറാപ്പി സൗകര്യങ്ങളും അംഗങ്ങൾക്കുവേണ്ടി ഒരുക്കിയിരുന്നു.ഡോ.വിഷ്ണു(സുധർമ്മ ഹോമിയോ റിസർച്ച് സെന്റർ,കൊടുങ്ങല്ലൂർ),ഡോ.അബ്ദുൾഖാദർ(മെഡിലീഫ് ആയുർവ്വേദ ഹോസ്പിറ്റൽ,കരൂപ്പടന്ന),ഡോ. സബിത ബഷീർ (ഡയറക്ടർ, മെഡിലീഫ് ആയുർവ്വേദ ഹോസ്പിറ്റൽ,കരൂപ്പടന്ന),ഡോ.ഏബൻ ജോൺസൺ(നൈസ്തിക ഫിസിയോതെറാപ്പി & റീഹാബിലിറ്റേഷൻ സെന്റർ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.എകെഡബ്ലിയുആർഎഫ് സംസ്ഥാന മുൻവൈസ് പ്രസിഡണ്ട് ബിജു പോൾ,തൃശൂർ ജില്ലാ പ്രസിഡണ്ട് താജുദ്ദീൻ,സെക്രട്ടറി ഷെറീന,ട്രഷറർ തസ്‌ലിൻ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മിസ്.വീണ സാനി, ഡോ.ഉർസുല എൻ, മിസ്. മഞ്‌ജു ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.എകെഡബ്ലിയുആർഎഫിന്റെ വിവിധ മത്സരങ്ങളിൽ ജേതാക്കളായ സീമ തോമസ്,കവിത കേശവൻ, പ്രജോഭ്,മിനി,ഫൗസിയ എന്നിവർക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. Post navigation പൂർവ്വ വിദ്യാർത്ഥി സംഗമം 2025 സെന്റ് ജോസഫ് കോളേജിൽ ഇന്റർനാഷണൽ ലയൺസ് ക്ലബ് ഉദ്ഘാടനം ചെയ്യപ്പെടുന്നു.