Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോൽസവത്തിൽ മിന്നിത്തിളങ്ങി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജ്. ഡി സോൺ കലോത്സത്തിൽ മത്സരിച്ച വനിതാ കലാലയയങ്ങളിൽ ഒന്നാം സ്ഥാനവും കലോത്സവത്തിലെ നാലാം സ്ഥാനവും കരസ്ഥമാക്കി സെൻ്റ് ജോസഫ്സിലെ പെൺകുട്ടികൾ കലാ കിരീടമുയർത്തി. അറുപതിലധികം ഇനങ്ങളിൽ പങ്കെടുത്ത് വിജയ കൊയ്ത്തു നടത്തിയാണ് സെൻ്റ് ജോസഫ്സ് കോളജ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.

ഫൈൻ ആർട്സ് കൺവീനറും അധ്യാപികയുമായ സോനാ ദാസിൻ്റെ നേതൃത്വത്തിലുള്ള  അധ്യാപകരുടെയും കോളജ് യൂണിയൻ ധ്രുവയുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിനു നിദാനമെന്ന് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി പറഞ്ഞു. കോളജ് യൂണിയൻ ചെയർപേഴ്സൺ ഗായത്രി മനോജ്, ജനറൽ സെക്രട്ടറി നെൽസ ജോയ്, ഫൈൻ ആർട്സ് കൺവീനർ ഗ്ലാഡിസ് വീനസ് എന്നിവരോടൊപ്പം യൂണിയനിലെ മറ്റംഗങ്ങളും വിദ്യാർത്ഥിനികളും ഒരുമിച്ചാണ് വർഷങ്ങൾക്കിപ്പുറം കലോൽസവ വേദിയിലെ വിജയക്കുതിപ്പിന് തുടക്കമിട്ടത്. സമാപന ചടങ്ങിൽ മികച്ച വനിതാ കലാലയത്തിനുള്ള പുരസ്ക്കാരം പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി ഏറ്റുവാങ്ങി. കലോൽസവ വേദിയിലെ മിന്നും വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് സെൻ്റ് ജോസഫ്‌സ് കോളജ്

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com