Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നത് മാനവികതയെ ഉറപ്പിക്കുമെന്നും, വിദ്യാർത്ഥികൾ നിർബന്ധമായും ഭരണഘടന വായിച്ചിരിക്കണമെന്നും മുൻ കൃഷിവകുപ്പുമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് നമ്പർ എൻ.എസ്.എസ്.കൂട്ടായ്മകൾ കൊടകര സെൻ്റ്.ഡോൺ ബോസ്കോ ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻ്റ്.ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ.സി.ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ പ്രനില ഗിരീശൻ, സെൻ്റ്.ഡോൺ ബോസ്കോ ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി. സംഗീത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എൻ .എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ ശ്രീമതി വീണ സാനി, ഡോ.ഉർസുല എൻ., അധ്യാപകരായ മഞ്ജു ഡി, ധന്യ കെ. ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation വയോജനങ്ങൾക്കൊപ്പംമതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി സെന്റ് ജോസഫ്സിൽ ക്രിസ്തുമസ് ഗാല St. Joseph’s College Irinjalakuda Organizes Free Eye Check-Up Camp in Collaboration with Cochin Eye Foundation