Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആരോഗ്യബോധവത്ക്കരണ പരിപാടിയായ ഫിറ്റ് ഫോർ ലൈഫിന്റെ ഭാഗമായി അമ്പത്,നൂറ്റി അറുപത്തിയേഴ് എൻ എസ് എസ് കൂട്ടായ്മകളുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ബ്ലഡ് ഡോണേഴ്സ് കേരള തൃശ്ശൂരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വീണ സാനി സ്വാഗതമാശംസിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ എലൈസ അധ്യക്ഷപദം അലങ്കരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ഉർസുല എൻ ആശംസകളർപ്പിച്ചു സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ അഞ്ജന,ഫിറ്റ് ഫോർ ലൈഫ് കൺവീനർ ഡോ സ്റ്റാലിൻ റാഫേൽ, എൻ.എസ്.എസ്.വളണ്ടിയർ കീർത്തന മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. Post navigation സെസ്റ്റ് 2K24 ടെക് organised @ St. Joseph College (Autonomous), Thrissur കാടിൻ്റെ മക്കളോടൊപ്പം ക്രിസ്മസ് ആഘോഷവുമായി ഒളകര ഉന്നതിയിൽ സെന്റ് ജോസഫ്സ് കോളേജ്