Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജിൽ ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ചു ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ഫോട്ടോ എക്സിബിഷൻ നടന്നു. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ എടുത്ത 25ൽ പരം ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മലകളും പുഴകളും വിഷയമാക്കി സ്നേഹ എ എസ് എടുത്ത ഫോട്ടോ ബെസ്റ്റ് ഫോട്ടോ ആയി തെരഞ്ഞെടുത്തു. വിശ്വാസം വിഷയമാക്കി ജെസ്‌ന സി എം എടുത്ത ഫോട്ടോ സ്പെഷ്യൽ ജ്യൂറി അവാർഡിന് അർഹമായി. പൂക്കൾ വിഷയമായി മുബഷിറ പി എ , പ്രാണികൾ വിഷയമായി അശ്വനി എ എ എടുത്ത ചിത്രങ്ങളും ആസ്വാദക ശ്രദ്ധ നേടി. ജീവൻ തുളുമ്പുന്ന ചിത്രങ്ങൾ ആണ് മത്സരിച്ചതെന്ന് വിധികർത്താവും മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫറുമായ വിഷ്ണു വി നായർ പറഞ്ഞു. ഷോർട് ഫിലിം ഡയറക്ടർ സുധീഷ് ശിവശങ്കരനും വിധികർത്താവായിരുന്നു. About usActivitiesColleges/SchoolsContactJoin our WhatApp GroupPrivacy PolicyHow to Publish?Publish Adds?Search Post navigation ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേള ; വിജയികളെ പ്രഖ്യാപിച്ചു സെൻ്റ് ജോസഫ്സ് കോളേജിൽ ‘കൂട്ടിടം’ ത്രിദിന എൻ.എസ്.എസ്.സഹവാസ ക്യാമ്പ്